ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
ഇറാന്‍ - അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കും എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാന്‍ മാധ്യമങ്ങളില്‍ മുന്നറിയിപ്പ്.
അതിനിടെ ഇറാന്‍ - അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കും എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ നിലപാട് ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ഇസ്രയേല്‍ സ്വാധീനിച്ചേക്കും. ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രായേല്‍ നിലപാടാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് നേരെയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും നടന്നത് ശരിയായ കാര്യങ്ങളല്ല. സമാധാന ശ്രമങ്ങള്‍ തുടരുമെന്നും തുര്‍ക്കി അറിയിച്ചു.
.jpg)


