ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിര്‍ദ്ദേശം.
പശ്ചിമേഷ്യ വീണ്ടും കൂടുതല്‍ കലുഷിതമായേക്കുമെന്ന് സൂചന. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും സൈനികരുടെ താമസസ്ഥലങ്ങള്‍ക്കും സമീപത്തുനിന്ന് ജനങ്ങള്‍ കുറഞ്ഞത് 500 മീറ്റര്‍ അകലം പാലിക്കണമെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിര്‍ദ്ദേശം.
പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വന്‍ ഭീതിയിലാണ്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)

