ഇറാൻ പ്രതികരിച്ചില്ല ; ഇസ്ലാമാബാദ് സന്ദർശനം മാറ്റിവെച്ച് യുഎസ് വൈസ് പ്രസിഡന്റ്
സമാധാന ചർച്ചകൾക്കായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് ഇറാൻ പ്രതികരിക്കാത്തതിനെത്തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി.വാൻസിന്റെ ഇസ്ലാമാബാദ് സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച രാവിലെ പുറപ്പെടാനിരുന്ന വാൻസ് ഇപ്പോൾ വാഷിംഗ്ടണിൽ തുടരുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, തുടർനടപടികൾ ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരസ്പരവിരുദ്ധമായ സന്ദേശങ്ങളും അസ്വീകാര്യമായ നടപടികളും കാരണമാണ് ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാത്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഘായി വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തെ കടൽക്കൊള്ള എന്നും ഭരണകൂട ഭീകരത എന്നുമാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇറാന്റെ രണ്ട് കപ്പലുകൾ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)

