യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് ലോകരാഷ്ട്രങ്ങൾ

Iran-US conflict likely; India advises citizens in Iran to leave the country

 യുഎഇയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. മെയ് 4-ന് നടന്ന ആക്രമണത്തിൽ 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റിരുന്നു.

യുഎഇക്ക് നേരെയുള്ള ആക്രമണം ന്യായീകരിക്കാനാവാത്തതും അസ്വീകാര്യവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസ് കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. യുഎഇയോട്
ഐക്യദാർഢ്യം പ്രകടിപ്പിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിരോധ ശ്രമങ്ങളെ അഭിനന്ദിച്ചു.

അതേസമയം അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ രക്ഷിക്കാൻ "പ്രൊജക്റ്റ് ഫ്രീഡം" എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Tags