'ഇറാൻ ഇനി ചർച്ചകൾക്കായി മടങ്ങിവരുന്നതിനെക്കുറിച്ച് നിശ്ചയമില്ല, അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല' : ട്രംപ്
വാഷിംഗ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ച ഫലം കാണാതെ പോയതിന് പിന്നാലെ ചർച്ചകളുടെ ഭാവി സംബന്ധിച്ച പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ചർച്ചകൾക്കായി മടങ്ങിവരുന്നതിനെക്കുറിച്ച് നിശ്ചയമില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. 'അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ് സേന ഇറാൻ തുറമുഖങ്ങളിലെ ഉപരോധം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്
.jpg)

