ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചു ; '47 വര്‍ഷമായി ഇറാന്‍ ഭരണകൂടം 'അമേരിക്കയ്ക്ക് മരണം' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു; ഐക്യരാഷ്ട്രസഭയില്‍ യുഎസ്
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വാള്‍ട്ട്‌സിന്റെ ആരോപണം.
ഇറാനില്‍ ആയത്തുള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെ ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്ക രംഗത്ത്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് ആരോപിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വാള്‍ട്ട്‌സിന്റെ ആരോപണം.
tRootC1469263">'47 വര്‍ഷമായി ഇറാന്‍ ഭരണകൂടം 'അമേരിക്കയ്ക്ക് മരണം' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പാര്‍ലമെന്റ് ആരംഭിക്കുമ്പോഴെല്ലാം ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അവസാനിക്കാത്ത രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും പ്രചാരണമാണ് അവര്‍ നടത്തിയത്. പ്രകോപനമില്ലാതെ തന്നെ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നിരവധി സായുധ ആക്രമണങ്ങള്‍ ഇറാന്‍ നടത്തി. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലുടനീളം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തിയതിന് ഇറാന്‍ ഉത്തരവാദികളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും അവര്‍ വധിക്കാന്‍ ശ്രമിച്ചു.' മൈക്ക് വാള്‍ട്ട്‌സ് ആരോപിച്ചു.
പരസ്യമായി ഇരയാണെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ മോശമായ പ്രവൃത്തികള്‍ 'മറച്ചുവെക്കാനും മൂടിവെക്കാനും' നേരിട്ട് മാത്രമല്ല, മറിച്ച് തങ്ങളുടെ നിഴല്‍രൂപങ്ങള്‍ വഴിയും ടെഹ്റാന്‍ ശ്രമിച്ചതായി വാള്‍സ് ആരോപിച്ചു. ഇറാന്റെ ഭീഷണി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയെയും, അമേരിക്കന്‍ സൈനികരെയും, വിദേശത്തുള്ള താവളങ്ങളെയും, പങ്കാളികളെയും, ലോകമെമ്പാടുമുള്ള സഖ്യകക്ഷികളെയും നേരിട്ട് അപകടത്തിലാക്കുന്നതാണ്. ഇറാനുമായുള്ള ഈ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ആ അവസരം പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍, ഇസ്രായേല്‍ സര്‍ക്കാരുമായി അടുത്ത ഏകോപനത്തോടെ, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഈ ഭീഷണികളെ നേരിടാന്‍ അമേരിക്ക നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


