2026 ഫിഫ ലോകകപ്പില്‍ ഇറാന്‍ കളിക്കും

fifa

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ''ഫുട്‌ബോള്‍ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്'' എന്ന് ഇന്‍ഫന്റിനോ പറഞ്ഞു.

ഫിഫ ജിയാനി ഇന്‍ഫാന്റിയോ 2്ര026 ഫിഫ ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും നിലനില്‍ക്കവേയാണ് പ്രഖ്യാപനം.
കാനഡയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് ഇന്‍ഫന്റിനോ ഈ പ്രഖ്യാപനം നടത്തിയത്. ഇറാന്‍ യോഗ്യത നേടി ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവകാശം നേടിയതിനാല്‍ ടീം ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2026 ലോകകപ്പ് യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കും. ഇറാന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അമേരിക്കയില്‍ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.ഇറാന്‍ അമേരിക്കയ്ക്ക് പുറത്തായി മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് ഫിഫ തള്ളി. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ''ഫുട്‌ബോള്‍ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്'' എന്ന് ഇന്‍ഫന്റിനോ പറഞ്ഞു.

ഇതിനിടെ, ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ക്ക് കാനഡയില്‍ പ്രവേശനാനുമതി നിഷേധിച്ചതും വിവാദമായിരുന്നു.

Tags