ട്രംപിനേയും നെതന്യാഹുവിനേയും വധിക്കുന്നവര്‍ക്ക് 558 കോടി നല്‍കാന്‍ ഇറാന്‍
Updated: May 19, 2026, 13:54 IST
ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയാണ് ഈ ബില്ലിലൂടെ ഇറാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രംപിനേയും നെതന്യാഹൂവിനേയും നരകത്തിലേക്ക് അയക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു.
.jpg)

