പ്രതിഷേധവും അമേരിക്കന്‍ ഇടപെടലും കണക്കിലെടുത്ത് ടെഹ്റാനില്‍ സുരക്ഷ ശക്തമാക്കി ഇറാന്‍
Jan 16, 2026, 07:47 IST
രാജ്യം എന്തിനും സജ്ജമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനില്‍ പ്രതിഷേധങ്ങള്‍ കടുക്കുന്ന സാഹചര്യവും അമേരിക്കയുടെ ഇടപെടലും കണക്കിലെടുത്ത് ടെഹ്റാനില്‍ സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. രാജ്യം എന്തിനും സജ്ജമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാനെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നല്‍കി. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇറാനെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമേല്‍ അമേരിക്കന്‍ ട്രഷറി ഉപരോധം ഏര്‍പ്പെടുത്തി.
tRootC1469263">.jpg)


