ഹിജാബില്ലാതെ പാട്ട് പാടിയതിന് ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാന്‍

iranian singer

ചാട്ടവാറടിക്കു പുറമെ രണ്ടുവര്‍ഷത്തേക്ക് ഇറാനില്‍ നിന്ന് പുറത്തുപോകുന്നതിനും സാംസ്‌കാരിക പരിപാടികള്‍ പങ്കെടുക്കുന്നതിനും വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഹിജാബില്ലാതെ പാട്ട് പാടിയതിന് ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാന്‍. 2024ല്‍ യൂട്യൂബ് ചാനലില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് പരസ്തൂ അഹമ്മദി അറസ്റ്റിലായിരുന്നു. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങള്‍ക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്. ഖോമിലെ ക്രിമിനല്‍ കോടതിയാണ് പരസ്തൂ അഹമ്മദിക്ക് ശിക്ഷ വിധിച്ചത്. 

ചാട്ടവാറടിക്കു പുറമെ രണ്ടുവര്‍ഷത്തേക്ക് ഇറാനില്‍ നിന്ന് പുറത്തുപോകുന്നതിനും സാംസ്‌കാരിക പരിപാടികള്‍ പങ്കെടുക്കുന്നതിനും വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്. അശ്ലീലവും അസന്മാര്‍ഗികവുമായ ളള്ളടക്കം നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പരസ്തൂവിന്റെ അറസ്റ്റ് ഇറാനിലും രാജ്യാന്തരതലത്തിലും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 

Tags