അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; പിന്നാലെ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം
അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ (ഡ്രോണ്‍ സബ്മറൈന്‍) ഇറാന്‍ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ അമേരിക്ക-ഇറാന്‍ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ തുടര്‍ച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ (ഡ്രോണ്‍ സബ്മറൈന്‍) ഇറാന്‍ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാന്‍, മേഖലയില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഇറാന് മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഉപരോധം നിലനില്‍ക്കെത്തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖര്‍ഗ് ദ്വീപിലും ജസകിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
.jpg)

