ഏഴ് ഉപാധികള്‍ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇറാന്‍

Iran-US conflict likely; India advises citizens in Iran to leave the country

അമേരിക്ക തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഹോര്‍മുസ്തുറക്കാമെന്ന് ഖത്തര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച ഏഴ് ഉപാധികള്‍ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇറാന്‍. ഈ ഉപാധികള്‍ അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഹോര്‍മുസ്തുറക്കാമെന്ന് ഖത്തര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അയച്ച കത്ത് ലഭിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി അറിയിച്ചു. ഇതൊരു അനുകൂല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്തിന്റെ ആണവ പദ്ധതികളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. സൈനിക നടപടിക്ക് പകരം നയതന്ത്രതലത്തില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Tags