ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ ; യുദ്ധത്തില്‍ അമേരിക്ക തോറ്റെന്നും പാര്‍ലമെന്റ് സ്പീക്കര്‍

Iran-US conflict likely; India advises citizens in Iran to leave the country

ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് വ്യക്തമാക്കി.

മുന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍. ജെറുസലേം മോചിപ്പിക്കുന്നതിലൂടെയാണ് ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുകയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും അതിനുള്ള തെളിവാണ് അമേരിക്ക ഒപ്പിട്ട ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് വ്യക്തമാക്കി.

അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വിപുലമായി നടത്താന്‍ ഒരുങ്ങുകയാണ് ഇറാന്‍. ജൂലൈ ഒന്‍പതാം തീയതി നടക്കുന്ന ചടങ്ങില്‍ ലക്ഷങ്ങള്‍ അണിനിരക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചു. ഇറാനിലെങ്ങും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന, ലക്ഷങ്ങളെത്തുന്ന വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്. സംസ്‌കാരച്ചടങ്ങിനും ദുഃഖാചരണത്തിനും ശേഷം മാത്രമേ അമേരിക്കയുമായി ഇനി തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവൂ. നിലവിലെ ഖത്തറില്‍ നടന്ന ചര്‍ച്ചകളില്‍ ഹോര്‍മുസിലെ നികുതിയും മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളും ചര്‍ച്ചയായെന്നാണ് സൂചന. 

Tags