അമേരിക്കയുടെ 14 ഇന സമാധാനപദ്ധതിയുടെ പരിശോധന തുടരുന്നുവെന്ന് ഇറാന്‍
നയതന്ത്രപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അമേരിക്ക എപ്പോഴും സൈനിക മാര്‍ഗത്തിലേക്ക് തിരിയുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
അമേരിക്കയുടെ 14 ഇന സമാധാനപദ്ധതിയുടെ പരിശോധന തുടരുന്നുവെന്ന് ഇറാന്‍. അമേരിക്കയുടെ സമാധാന നിര്‍ദ്ദേശത്തിന്മേല്‍ ഇറാന്റെ പ്രതികരണം ഇന്ന് പ്രതീക്ഷിക്കുന്നുവെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും നയതന്ത്രപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അമേരിക്ക എപ്പോഴും സൈനിക മാര്‍ഗത്തിലേക്ക് തിരിയുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
അതേസമയം യുഎഇയ്‌ക്കെതിരായ ഇറാന്‍ ആക്രമണം തുടരുകയാണ്. നാല് ദിവസം മുന്‍പ് ആരംഭിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തിട്ടില്ല. രണ്ട് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
.jpg)

