അവസാനമില്ലാതെ ...! ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറാന്‍റെ മിസൈൽ ആക്രമണം
ടെഹ്റാൻ: അമേരിക്കയുടെയും ബ്രിട്ടന്‍റെയും സംയുക്ത സൈനിക താവളമുള്ള ദ്വീപായ ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരേയാണ് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായത്. മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് ഒരു യുഎസ് യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ കുറിച്ച് വൈറ്റ് ഹൗസും ബ്രിട്ടീഷ് എംബസിയും പ്രതികരിച്ചിട്ടില്ല.
അതിനിടെ കപ്പൽവേധ മിസൈലുകളുമായി എത്തിയ 2 യുഎസ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെന്ന് ശ്രീലങ്ക വെളിപ്പെടുത്തി. ജിബൂട്ടിയിലെ യുഎസ് താവളത്തിൽ നിന്ന് 8 കപ്പൽവേധ മിസൈലുകൾ ഘടിപ്പിച്ച 2 വിമാനങ്ങൾക്കാണ് കഴിഞ്ഞമാസം 26ന് കൊളംബോ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതെന്ന് പ്രസിഡന്‍റ് അനുരകുമാര ദിസനാകെ പാർലമെന്‍റിൽ പറഞ്ഞു.
.jpg)


