അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാര്‍ത്തകള്‍ വീണ്ടും തള്ളി ഇറാന്‍

Iran-US conflict likely; India advises citizens in Iran to leave the country

കരാറിന്റെ കാര്യത്തില്‍ ടെഹ്‌റാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്

അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള കരാറിന്റെ കാര്യത്തില്‍ ടെഹ്‌റാന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയോട് വ്യക്തമാക്കി. 

ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി സജീവമായി രംഗത്തുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകള്‍ നയതന്ത്ര ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചര്‍ച്ചകളുടെ തുടക്കം മുതല്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമായിരുന്നെന്നും കരാറിന്റെ ഭൂരിഭാഗം ഭാഗങ്ങളും നേരത്തെ തന്നെ അന്തിമമാക്കിയിരുന്നതുമാണ്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം നിരന്തരം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബഗായ് പറഞ്ഞു.

Tags