ഭീകരവാദത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു : ഇറാൻ പോലിസ് മേധാവി
തെഹ്‌റാൻ: വിദേശബന്ധമുള്ള കലാപകാരികളുടെ ഭീകരതയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചെന്ന് ഇറാൻ പോലിസ് മേധാവി. കലാപം നടത്താൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ നിരന്തരമായി ആഹ്വാനം ചെയ്തിട്ടും ഇന്നലെ രാത്രി ഒരു നഗരത്തിലും കലാപം നടന്നില്ലെന്ന് പോലിസ് മേധാവി ബ്രിഗേഡിയർ ജനറൽ അഹമദ് റെസ റഡാൻ പറഞ്ഞു. ''ദൈവത്തിന് സ്തുതി, ജനങ്ങളുടെ പിന്തുണയോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. സർക്കാരിന് അനുകൂലമായി ജനങ്ങൾ തെരുവിലിറങ്ങിയത് സുരക്ഷാസൈനികർക്ക് ആശ്വാസമായി. പൊതുജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള സഹകരണമാണ് ഈ വിജയത്തിന്റെ രഹസ്യം.''-അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കലാപകാരികൾക്കെതിരേ ജനങ്ങൾ തെരുവിലിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും വർഷങ്ങളായി ഏർപ്പെടുത്തിയ ഉപരോധം മൂലം ഇറാൻ കറൻസിയിലുണ്ടായ തകർച്ചയാണ് ആദ്യകാല സമാധാന പ്രതിഷേധങ്ങൾക്ക് കാരണമായത്. എന്നാൽ, പിന്നീട് വിദേശബന്ധമുള്ള കലാപകാരികൾ കൊള്ളയും കൊലയും നടത്തുകയായിരുന്നു
tRootC1469263">കലാപങ്ങളിൽ പങ്കെടുത്ത ഏകദേശം 3,000 പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് മുതിർന്ന മതപണ്ഡിതരും ഭരണസംവിധാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലുമായി നേരിൽ ബന്ധമുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇറാനിൽ ഇസ്‌ലാമിക ഭരണകൂടം വെറുതെ രൂപീകരിച്ചതല്ലെന്ന് മുതിർന്ന പണ്ഡിതനായ സയ്യിദ് അഹമദ് ഖത്താമി പറഞ്ഞു.'' രണ്ടുലക്ഷത്തിൽ അധികം പേർ രക്തസാക്ഷിത്വം വരിച്ചാണ് ഇറാനിൽ ഇസ്‌ലാമിക ഭരണം സ്ഥാപിച്ചത്. ആ വ്യവസ്ഥ സംരക്ഷിക്കുന്നതിലും വലിയ ഉത്തരവാദിത്തമൊന്നും ഇറാനികൾക്കില്ല. വിശ്വാസികളായ ഇറാനികൾ ഉള്ളിടത്തോളം കാലം ആർക്കും ഒരു ഇഞ്ച് ഭൂമി പോലും തട്ടിയെടുക്കാനാവില്ല. കലാപകാരികൾക്കെതിരേ കടുത്ത നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.''-അദ്ദേഹം പറഞ്ഞു.
.jpg)


