ഇറാനും ഒമാനും ഹോര്‍മുസില്‍ പരമാധികാര അവകാശങ്ങളുണ്ടെന്ന വാദവുമായി ഒമാന്‍

oman


ഹോര്‍മുസ് തങ്ങള്‍ നിയന്ത്രിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്.

ഹോര്‍മുസില്‍ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാന്‍. ഹോര്‍മുസ് ഭാവിയില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇറാന്‍ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. 
വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചര്‍ച്ച ചെയ്‌തെന്നും ഒമാന്‍ - ഇറാന്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഹോര്‍മുസിനെ സംബന്ധിച്ച് വലിയ ചര്‍ച്ച ലോകത്ത് നടക്കവെയാണ് ഒമാന്റെ പ്രസ്താവന.


ഹോര്‍മുസ് തങ്ങള്‍ നിയന്ത്രിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്. കരാര്‍ പാലിച്ചില്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Tags