നാവിക ഉപരോധം പിൻവലിക്കാതെ തുടർ ചർച്ചകളില്ല : ഇറാൻ

Iran-US conflict likely; India advises citizens in Iran to leave the country

 യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കാതെ തുടർ ചർച്ചകളില്ലെന്ന് വ്യക്തമാക്കി ഇറാൻ. ചർച്ചാ സംഘത്തെ പാകിസ്താനിലേക്ക് അയച്ചെന്ന വാർത്തയും ഇറാൻ തള്ളി. 'നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം ചർച്ചയില്ല'. ഇറാന്റെ തസ്‌നീം വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. 

'ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ തുടരുന്നിടത്തോളം കാലം ചർച്ചകളൊന്നും ഉണ്ടാകില്ലെന്ന് ഇറാൻ സംഘം വ്യക്തമാക്കിയിട്ടുണ്ട്' തസ്‌നിമിന്റെ ലേഖകൻ റിപ്പോർട്ട് ചെയ്തു. ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. 

ഉപരോധം പിൻവലിക്കാതെ തുടർ ചർച്ചകളുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നേരത്തെ ഹോർമുസ് തുറന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധം അവസാനിക്കുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ക്രൂഡ് ഓയിലിന് വില കുറഞ്ഞതും ആഗോള വിപണിയിൽ ആശ്വാസമായി. ഇറാന്റെ തുറമുഖകൾക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഐആർജിസി ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തി.

Tags