യുഎസിന്റേയും ഇസ്രായേലിന്റേയും ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇറാൻ ചെയ്യുന്നത്, യുദ്ധം ആഗ്രഹിക്കുന്നില്ല : മസൂദ് പെസെഷ്കിയാൻ
യുഎസിന്റേയും ഇസ്രായേലിന്റേയും ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇറാൻ ചെയ്യുന്നതെന്നും രാജ്യം യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. രാജ്യം സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്ന് തുർക്കിയിൽ നടന്ന നയതന്ത്ര ഫോറത്തിനിടെ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ ഇറാൻ ഉപവിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
അത്നിടെ, ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഉപരോധം നിലനിൽക്കുന്നതിനാൽ, ഹോർമുസ് കടലിടുക്ക് വീണ്ടും തങ്ങളുടെ കർശന നിയന്ത്രണത്തിലാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇടക്കാലത്ത് ഈ പാത തുറന്നുകൊടുത്തിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില കപ്പലുകളെ ഇവിടെനിന്നും തിരിച്ചയച്ചതായി അധികൃതർ വ്യക്തമാക്കി.
.jpg)

