തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ ആക്രമണം
Jun 15, 2025, 07:40 IST
ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
ഇറാന്‍ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വര്‍ഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഇറാന്റെ എണ്ണപ്പാടങ്ങളില്‍ അടക്കം ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വ്യാപക നാശമുണ്ട്.
tRootC1469263">
ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയന്‍ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദര്‍ അബ്ബാസില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം പൂര്‍ണ സജ്ജമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
.jpg)


