കുവൈറ്റിലും ബഹ്‌റൈനിലും യുഎസ് താവളങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു. വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു. 'അമേരിക്കന്‍ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ യുഎസ് സൈനികരുള്ള ക്യാമ്പ് ആരിഫ്ജാന്‍, അലി അല്‍ സലേം എയര്‍ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. ഇറാന്റെ ആക്രമണ ശ്രമങ്ങളെ അമേരിക്കന്‍-ബഹ്റൈന്‍ പ്രതിരോധ സേനകള്‍ വിജയകരമായി തടഞ്ഞുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.. കുവൈറ്റിലെ കേന്ദ്രത്തിന് നേരെ തൊടുത്ത ഇറാന്റെ രണ്ട് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ന്നു. ബഹ്റൈന് നേരെ വന്ന മൂന്ന് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം വഴി തകര്‍ത്തുവെന്നും യുഎസ് വ്യക്തമാക്കി.

Tags