യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണ്, സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ്

iran president

ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി

യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാന്‍. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് പെസെഷ്‌കിയാന്‍ നിലപാട് അറിയിച്ചത്. 
ഭൂഗര്‍ഭ മിസൈല്‍ ശേഖരത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു.

അതിനിടെ, ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. അമേരിക്ക ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാന്‍ ആവശ്യപ്പെടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ സൈനിക നടപടി അവസാനിക്കുന്നതോടെ, എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു.

Tags