ഇറാന്‍ ഇനി നമ്മളെ നോക്കി ചിരിക്കാന്‍ പോകുന്നില്ല ; രൂക്ഷ വിമര്‍ശനവുമായി ട്രംപ്
May 11, 2026, 06:35 IST
പാകിസ്ഥാന്‍ മധ്യസ്ഥന്‍ വഴി അമേരിക്കയുടെ സമാധാന നിര്‍ദ്ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ, ടെഹ്റാനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പാകിസ്ഥാന്‍ മധ്യസ്ഥന്‍ വഴി അമേരിക്കയുടെ സമാധാന നിര്‍ദ്ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നും തീരുമാനങ്ങള്‍ വൈകിപ്പിക്കുന്നതാണ് അവരുടെ ശൈലിയെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഇറാന്‍ ഇനി നമ്മളെ നോക്കി ചിരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
.jpg)

