'ഇറാന്‍ പതനത്തിലേക്ക് നീങ്ങുന്നു, ഈ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്'; ഹോര്‍മുസില്‍ വീണ്ടും അവകാശവാദവുമായി ട്രംപ്
ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ട്രംപിന്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിന്റെ പ്രതികരണം.
ഇറാനെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. അവര്‍ യാതൊരു വിലയുമില്ലാത്ത ഒരു കരാറില്‍ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഏതാണ്ട് പൂര്‍ണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്വ്യവസ്ഥ പൂര്‍ണമായി തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അവര്‍ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇറാനിലെ ജനങ്ങള്‍ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?' - ട്രംപ് പോസ്റ്റില്‍ പറഞ്ഞു.
ഇറാന് നേരെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ അവകാശവാദം.
.jpg)

