യുഎസിനിനെയും ഇസ്രയേലിനെയും ചുരുങ്ങിയത് ആറ് മാസത്തോളം പ്രതിരോധിക്കാനുള്ള ശേഷി ഇറാനുണ്ടെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ്

Iran-US conflict likely; India advises citizens in Iran to leave the country

യുദ്ധം ഒമ്പതാം ദിവസവും അയവില്ലാതെ തുടരുകയാണ്.

യുഎസിനിനെയും ഇസ്രയേലിനെയും ചുരുങ്ങിയത് ആറ് മാസത്തോളം പ്രതിരോധിക്കാനും കനത്ത യുദ്ധം നടത്താനുമുള്ള ശേഷി ഇറാനുണ്ടെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ്. ഫെബ്രുവരി 28 ആരംഭിച്ച യുദ്ധം ഒമ്പതാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

tRootC1469263">

നിലവില്‍ യുദ്ധം ചെയ്യുന്ന രീതിയില്‍ ഇറാന്റെ സായുധ സേനയ്ക്ക് ഇസ്രയേലിനെതിരെ പോരാടാന്‍ കഴിയുമെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ് വക്താവ് അലി മൊഹമ്മദ് നൈനി വ്യക്തമാക്കിയതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മേഖലയിലുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും സൈനികതാവളും കേന്ദ്രങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം ഇടങ്ങള്‍ ലക്ഷ്യമിടാന്‍ കഴിഞ്ഞുവെന്നും നൈനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags