അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ കുവൈത്തിലും ഖത്തറിലും ആക്രമണം ശക്തമാക്കി ഇറാന്‍
Jul 13, 2026, 07:41 IST
അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ മാഹ്ഷാഹറില്‍ വാട്ടര്‍ പംബിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനില്‍ ശക്തമായ ആക്രമണവുമായി അമേരിക്ക. ബന്ദന്‍ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ കുവൈത്തില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ വ്യാപക നാശമാണ് ഉണ്ടായത്.ഡ്രോണ്‍ വീണ് ഒരാള്‍ക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ മാഹ്ഷാഹറില്‍ വാട്ടര്‍ പംബിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകള്‍ വര്‍ഷിച്ചത്.
.jpg)

