ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടി ; സംയുക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
Apr 29, 2026, 19:29 IST
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ സംയുക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) യോഗം പ്രസ്താവനയിലൂടെ തള്ളി.
കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിതമായ യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ എതിരെ മുന്നറിയിപ്പും നൽകി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഖത്തർ, ബഹ്റൈൻ ഭരണാധികാരികളും കുവൈത്ത് കിരീടാവകാശിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യമന്ത്രിയും പങ്കെടുത്തു. സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
.jpg)

