യുറേനിയം സമ്പുഷ്ടീകരണ തോത് കുറയക്കാമെന്ന് ഇറാന്‍ നിര്‍ദേശം വച്ചതായി റിപ്പോര്‍ട്ട്

Iran-US conflict likely; India advises citizens in Iran to leave the country

ഒരു മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് ഹോര്‍മൂസ് തുറക്കുന്നത് ഉള്‍പ്പടെ തീരുമാനങ്ങളും, പിന്നീടുള്ള 30 ദിവസത്തിനകം ആണവ വിഷയത്തിലെ ചര്‍ച്ച എന്നുമാണ് ഇറാന്‍ പുതുതായി സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം.

ആണവ ചര്‍ച്ചകളില്‍ പ്രതിസന്ധിയായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കാമെന്ന് ഇറാന്‍ നിര്‍ദേശം വെച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ 60 ശതമാനത്തിന് മുകളില്‍ ആയുധ ഗ്രേഡിന് തൊട്ടടുത്തെത്തിയ നാനൂറ് കിലോയിലധികം വരുന്ന യുറേനിയം ശേഖരം ഇറാനുണ്ട്. ഇതുള്‍പ്പടെ 3.5 ശതമാനം എന്ന തീരെ ചെറിയ തോതിലേക്ക് കുറയ്ക്കാമെന്നാണ് നിര്‍ദേശം. ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പടെ നേരത്തെ ഇത് പ്രഖ്യാപിച്ചതാണ്. 

അതിനിടെ ഒരു മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് ഹോര്‍മൂസ് തുറക്കുന്നത് ഉള്‍പ്പടെ തീരുമാനങ്ങളും, പിന്നീടുള്ള 30 ദിവസത്തിനകം ആണവ വിഷയത്തിലെ ചര്‍ച്ച എന്നുമാണ് ഇറാന്‍ പുതുതായി സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം.

Tags