'ഇറാന്റെ കൈയില്‍ ഒന്നും ബാക്കിയില്ല; അവര്‍ നിലനില്‍ക്കുന്നത് ചര്‍ച്ച നടത്താമെന്ന ഒറ്റ കാരണത്താല്‍': ട്രംപ്

Trump

തന്ത്രപ്രധാനമായ ജലപാത കൈക്കലാക്കി കുറച്ച് കാലത്തേയ്ക്ക് ലോക രാജ്യങ്ങളെ കൊള്ളയടിക്കാനായിരുന്നു

ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ കൈയില്‍ ഇനി ഒന്നും ബാക്കിയില്ല. ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് നല്‍കിയത് കൊണ്ട് മാത്രമാണ് ഇറാന്‍ ഇന്നും നിലനില്‍ക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. തന്ത്രപ്രധാനമായ ജലപാത കൈക്കലാക്കി കുറച്ച് കാലത്തേയ്ക്ക് ലോക രാജ്യങ്ങളെ കൊള്ളയടിക്കാനായിരുന്നു ഇറാന്റെ നീക്കം. ഇത് അല്ലാതെ ഇറാന് മറ്റൊന്നും ചെയ്യാനാകില്ലെന്നും ഇറാന് പ്രതിരോധിച്ച് നില്‍കാന്‍ വേറൊന്നും ഇല്ലെന്നാണ് ട്രംപ് പറയുന്നത്.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ച ഇന്ന് പാകിസ്താനില്‍ വെച്ച് നടത്താനിരിക്കുകയാണ്. എന്നാല്‍ ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചത് . യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നയിക്കുന്ന സംഘവും പാര്‍ലമെന്റ് സ്പീക്കര്‍ നയിക്കുന്ന ഇറാന്‍ സംഘവും തമ്മിലാണ് ചര്‍ച്ച നടത്തുക.

Tags