യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ വ്യാജ കരാറില്‍ എത്താന്‍ ശ്രമം നടത്തുകയാണെന്നും ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ട്രംപ്

Trump extends partial ceasefire in Iran; increases from five days to 10 days

'അവര്‍ക്ക് ഒരു കരാറുണ്ടാക്കാന്‍ താല്‍പര്യമുണ്ട്, എന്നാല്‍ എനിക്ക് സ്വീകാര്യമായ ഒരു കരാറുണ്ടാക്കാന്‍ അവര്‍ തയ്യാറല്ല.

ഇറാനെതിരെ വീണ്ടും തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ വ്യാജ കരാറില്‍ എത്താന്‍ ശ്രമം നടത്തുകയാണെന്നും ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന് കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ കരാറിന് അവര്‍ തയ്യാറാല്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

'അവര്‍ക്ക് ഒരു കരാറുണ്ടാക്കാന്‍ താല്‍പര്യമുണ്ട്, എന്നാല്‍ എനിക്ക് സ്വീകാര്യമായ ഒരു കരാറുണ്ടാക്കാന്‍ അവര്‍ തയ്യാറല്ല. കഴിഞ്ഞ 51 വര്‍ഷമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതുപോലുള്ള ഒരു വ്യാജ കരാറല്ല, മറിച്ച് ഒരു യഥാര്‍ത്ഥ കരാറാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കേണ്ടത്. 51 വര്‍ഷമായി അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്'- ട്രംപ് പറഞ്ഞു.


അടുത്തിടെയുണ്ടായ എണ്ണവിലയിടിവിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ട്രംപ് ഇറാന്‍ വിഷയത്തിലേക്ക് കടന്നത്. ഭാവിയിലെ എണ്ണവില ഇറാനുമായുള്ള ഒത്തുതീര്‍പ്പിനെ ആശ്രയിച്ചിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ തലസ്ഥാനത്തെ ആക്രമിക്കാന്‍ ഇറാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോടും ട്രംപ് പ്രതികരിച്ചു. അത്തരമൊരു നീക്കത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെന്നും അത് സത്യമാണെങ്കില്‍ കണ്ടെത്തുമെന്നും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

Tags