ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള ആണവ അവശിഷ്ടങ്ങള്‍ പണമിടപാടില്ലാതെ കൈക്കലാക്കുമെന്ന് ട്രംപ്

Trump extends partial ceasefire in Iran; increases from five days to 10 days

ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേല്‍ ഇനി ലെബനനില്‍ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള ആണവ അവശിഷ്ടങ്ങള്‍ കൈക്കലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകള്‍ സൃഷ്ടിച്ച ന്യൂക്ലിയര്‍ 'ഡസ്റ്റ്' ഒരു തരത്തിലുള്ള പണമിടപാടുകളുമില്ലാതെ അമേരിക്ക പിടിച്ചെടുക്കും. ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേല്‍ ഇനി ലെബനനില്‍ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു.

ഇസ്രയേലിനെ അമേരിക്ക അതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിട്ടുണ്ട്. അതേസമയം ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തില്‍ നിന്നും സഹായവാഗ്ദാനം ലഭിച്ചു. അവരുടെ കപ്പലുകളില്‍ എണ്ണ നിറയ്ക്കാന്‍ മാത്രമാണെങ്കില്‍ മാറി നില്‍ക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ ഉപയോഗമില്ലാത്ത വെറും കടലാസ് പുലിയാണ് നാറ്റോയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറച്ചു. സൗദി അറബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.

Tags