ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല മുജത്ബ ഖാംനഈ ഇല്ലാതായി, പ്രതിരോധ സംവിധാനങ്ങൾ തകർത്തു ; ഡോണൾഡ് ട്രംപ്

Trump

 വാഷിങ്ടൺ: ഇറാനെതിരെ വാഷിങ്ടൺ നടത്തുന്ന കനത്ത ആക്രമണത്തിനിടെ പുതിയ അവകാശവാദവുമായി ഡോണൾഡ് ട്രംപ്. ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല മുജത്ബ ഖാംനഈ ഇല്ലാതായെന്നും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും അകാശപ്പെട്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിൽ തെഹ്റാനിൽ സൈന്യത്തിൻറെ ഉന്നത നേതൃത്വം പൂർണമായും ഇല്ലതായെന്നും ട്രംപ് അറിയിച്ചു.

തിങ്കളാഴ്ച ഒരു അന്താരാഷ്ട്ര മാധ‍്യമവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻറെ നാവിക-വ്യോമപ്രതിരോധ സംവിധാനങ്ങളെ തുടച്ചു നീക്കിയെന്ന തരത്തിലുള്ള പ്രസ്താവന പുറത്ത് വന്നത്. അവർക്ക് ഇപ്പോൾ നാവിക സേന ഇല്ല, വ്യോമസേന ഇല്ല, അവരുടെ വിമാനവേധ സംവിധാനം നിലച്ചുകഴിഞ്ഞു, അവരുടെ മികച്ച നേതാക്കളെല്ലാം കൊല്ലപ്പെട്ടു എന്ന് ട്രംപ് കൂട്ടി ചേർത്തു. `മുജ്തബ ഖാംനഈ 90 ശതമാനം ഇല്ലാതായി. അതേ സമയം ഇറാൻ മെച്ചപ്പെട്ടുവെന്ന ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ടിനെ ട്രംപ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് അഞ്ച് ശതമാനമായിരുന്ന ഇറാൻറെ പണപ്പെരുപ്പം ഇപ്പോൾ 35 ശതമാനമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രേനിയൻ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനുനേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ മേഖലയിൽ ഉണ്ടായ വലിയ പ്രത്യാക്രമണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഒമാൻ തീരത്തിന് സമീപം ഹുർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് പാതയിലൂടെ കടന്നുപോവുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യു.എ.ഇ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. 

Tags