ഇറാന്‍ ടീമിന് വിസ, ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവിയടക്കം സ്റ്റാഫിന് വിസ നിഷേധിച്ചു ; വിവാദം

iran

യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

2026 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ഫുട്‌ബോള്‍ ടീമിലെ കളിക്കാര്‍ക്ക് യുഎസ് വിസ ലഭിച്ചെങ്കിലും, ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെയുള്ള സുപ്രധാന സപ്പോര്‍ട്ട് സ്റ്റാഫിന് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി ഇറാന്‍. രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെ 15 ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ് വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഭീകരവാദ ബന്ധമുള്ളവരെ സ്‌പോര്‍ട്‌സിന്റെ മറവില്‍ രാജ്യത്തേക്ക് കടത്താന്‍ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂണ്‍ 15 ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകള്‍ ഒഴിവാക്കാന്‍ ശക്തമായ രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ യുഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതില്‍ ഫിഫ ഇടപടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.  

Tags