ജിസിസി രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇറാന്‍

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ഖത്തറില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. 

ജിസിസി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സേന തകര്‍ത്തു. ഇറാന്‍ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി അറേബ്യ ഉത്തരവിട്ടു. ഖത്തറില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. 

കഴിഞ്ഞ രാത്രിയും ഇന്ന് പകലുമായി ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി വലിയ രീതിയിലുള്ള ആക്രമണശ്രമങ്ങള്‍ ഉണ്ടായി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 20 ഡ്രോണുകള്‍ പ്രതിരോധ വിഭാഗം വിജയകരമായി തകര്‍ത്തു. ഇതിനുപുറമെ റിയാദ് നഗരത്തെ ലക്ഷ്യം വെച്ച് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണം ഉണ്ടായി. ഇതില്‍ ഒന്ന് പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. മറ്റ് രണ്ട് മിസൈലുകള്‍ വിജനമായ പ്രദേശത്താണ് പതിച്ചതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

Tags