ഇറാന്‍ സംഘര്‍ഷം ; ഖത്തറിലെ ഉള്‍പ്പെടെ പ്രധാന താവളങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക ?
Jan 15, 2026, 14:21 IST
ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ നിന്ന് അമേരിക്ക പ്രധാനമായും സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് സൂചന.
ഇറാനിലെ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ മുന്‍കരുതലായി മേഖലയിലെ പ്രധാന താവളങ്ങളില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ അമേരിക്ക നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ നിന്ന് അമേരിക്ക പ്രധാനമായും സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് സൂചന.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് ഖത്തറിലേത്.
.jpg)


