അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി; 2 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും തകർത്തതായി ഇറാന്റെ സ്ഥിരീകരണം

Another blow to the US; Iran confirms it shot down 2 warplanes and a helicopter

ടെഹ്റാൻ: അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി നൽകി ഇറാൻ. ഒരു എഫ്-15 യുദ്ധവിമാനം, ഒരു എ-10 വാർത്ത്‌ഹോഗ് (ഒരു സിംഗിൾ-സീറ്റ് യുദ്ധവിമാനം), ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ എന്നിവയാണ് ഇറാൻ സൈന്യം തകർത്തത്. ആദ്യത്തെ യുദ്ധവിമാനം ഇറാനിലാണ് തകർന്നുവീണത്. എന്നാൽ രണ്ടാമത്തെ യുദ്ധവിമാനം പേർഷ്യൻ ഗൾഫ് കടലിലാണ് തകർന്നുവീണത്. വെടിവെച്ചിട്ടതായി ഇറാൻ സ്ഥിരീകരിച്ചു.ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്നാണ് വിവരം. അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്‍റെ 2 വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തേ അവകാശപ്പെട്ടിരുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിനിടെയാണ് യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതെന്നാണ് സൂചന. ഇറാന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് യുഎസ് വിമാനങ്ങളെ തകർത്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. കാണാതായ പൈലറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Tags