ഹോര്‍മുസ് നിശ്ചലമെന്ന് അവകാശപ്പെട്ട് ഇറാന്‍; കടന്നുപോകുന്നത് ഒന്നോ രണ്ടോ കപ്പലുകളെന്ന് പാര്‍ലമെന്റ് സ്പീക്കര്‍

Hormuz

ഹോര്‍മൂസ് തങ്ങള്‍ തുറന്നു കഴിഞ്ഞെന്ന അമേരിക്കന്‍ അവകാശവാദത്തെ തള്ളുന്നതാണ് ഇത്.

ഹോര്‍മുസ് നിശ്ചലമാണെന്ന് അവകാശപ്പെട്ട് ഇറാന്‍. 120 കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് ഒന്നേ രണ്ടോ കപ്പലുകളാണ് ദിവസവും കടന്നു പോകുന്നതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. ഹോര്‍മൂസ് തങ്ങള്‍ തുറന്നു കഴിഞ്ഞെന്ന അമേരിക്കന്‍ അവകാശവാദത്തെ തള്ളുന്നതാണ് ഇത്.

ഹോര്‍മൂസിലെ മേല്‍ക്കൈയെച്ചൊല്ലി ഇറാനും അമേരിക്കയും ബലാബലം തുടരുന്നതോടെ കപ്പലുകള്‍ ആക്രമിക്കപ്പെടുന്നതും സംഘര്‍ഷം ഭീതിയും തുടരുകയാണ്.

Tags