ഇറാനെ തകര്‍ക്കാനാകില്ല ; യുദ്ധം തുടരുമ്പോഴും ആണവ ശേഷി സുരക്ഷിതമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Iran-US conflict likely; India advises citizens in Iran to leave the country

രണ്ടു മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇറാന്റെ ആണവ ശേഷിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇറാന്റെ ആണവായുധ നിര്‍മാണ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച സൈനിക നീക്കങ്ങള്‍ പൂര്‍ണ്ണ ലക്ഷ്യം കണ്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇറാന്റെ ആണവ ശേഷിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ഏകദേശം ഒരു വര്‍ഷത്തോളം സമയം വേണ്ടിവരുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസ് നടത്തിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന ആക്രമണത്തിന് ശേഷമുള്ള അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ ട്രംപ് ആരംഭിച്ച ഓപ്പറേഷന്‍ എപിക് ഫ്യൂറി പ്രധാനമായും ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇപ്പോഴും സുരക്ഷിതമായി തുടരുന്നത് അമേരിക്കയ്ക്ക് തലവേദനയാണ്.
ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ ഭൂമിക്കടിയില്‍ ആഴത്തിലായതിനാല്‍ യുഎസ് മിസൈലുകള്‍ക്ക് അവ തകര്‍ക്കാന്‍ സാധിച്ചില്ല. ഈ വിഷയത്തില്‍ തീരുമാനമാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഎസ്.

Tags