ആണവായുധം നിര്‍മിക്കാനുള്ള യുറേനിയം കൈവശമുണ്ടെന്ന് ഇറാന്‍ വീമ്പടിച്ചു, എന്തുകൊണ്ട് ഇറാനെ ആക്രമിച്ചെന്ന ചോദ്യത്തിന് മറുപടിയുമായി യു.എസ് സെനറ്റര്‍

lindsey graham

സമ്പുഷ്ടീകരിച്ച 460 കിലോ യുറേനിയം കൈവശമുണ്ടെന്ന് വീമ്പുപറയുകയാണ് ഇറാന്‍ ചെയ്തത്

എന്തുകൊണ്ട് ഇറാനെ ആക്രമിച്ചെന്ന ചോദ്യത്തിന് മറുപടിയുമായി യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. അമേരിക്കന്‍ സഹായത്തോടെയുള്ള സിവിലിയന്‍ ആണവ പദ്ധതി ഇറാന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 6 ശതമാനത്തിന് മുകളില്‍ സമ്പുഷ്ടീകരിച്ച 460 കിലോ യുറേനിയം കൈവശമുണ്ടെന്ന് വീമ്പുപറയുകയാണ് ഇറാന്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇറാനെ ആക്രമിച്ചതെന്നാണ് സെനറ്ററുടെ ന്യായീകരണം. 

tRootC1469263">

അതായത് ആണവായുധം നിര്‍മിക്കാനുള്ള യുറേനിയം കൈവശമുണ്ടെന്ന് ഇറാന്‍ വീമ്പടിച്ചെന്നാണ് യു.എസ് സെനറ്റര്‍ പറയുന്നത്. ഇറാനുമായുള്ള യുദ്ധത്തിനെതിരെ അമേരിക്കയില്‍ അഭിപ്രായ വ്യത്യാസം ഉയരുന്നതിനിടെയാണ് ട്രംപിന്റെ വിശ്വസ്തനായ സെനറ്ററുടെ ന്യായീകരണം. ഇറാനുമായുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോസഫ് കെന്റ് രാജിവെച്ചിരിക്കുകയാണ്.

Tags