ആയത്തുള്ള അലി ഖമനേയിക്ക് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി ഇറാന്‍
നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നത്.
യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാന്‍. ആറ് ദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ ആയത്തുള്ള ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്‌കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കര്‍ബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തില്‍ സംസ്‌കരിച്ചത്.
അമേരിക്കയുടെ ആക്രമണം ടെഹ്‌റാനിലേക്കും ഛബഹര്‍ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്.
നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നത്. മഷ്ഹദില്‍ ഇമാം റെസയുടെ ശവകുടീരത്തോട് ചേര്‍ന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്
.jpg)

