ഇറാൻ-ഇസ്രയേൽ സംഘർഷം : ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ്റെ വിവാഹം മാറ്റി

benjamin
benjamin

ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ അവ്‌നർ നെതന്യാഹുവിൻ്റെ വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച അവ്‌നർ തൻ്റെ പങ്കാളിയായ അമിത് യാർദേനിയയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി ‘ദി ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തിരുന്നു.

tRootC1469263">

ഗാസയിൽ ഇസ്രയേലി ബന്ദികൾ ഇപ്പോഴും തടവിലായിരിക്കുമ്പോൾ നെതന്യാഹു കുടുംബം ആഘോഷിക്കുന്നതിനെതിരെ ചില സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് വിവാഹം മാറ്റിവച്ചതെന്നാണ് റിപ്പോർട്ടുകൾ. നെതന്യാഹു കുടുംബം ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇസ്രയേൽ ഇറാനെതിരെ ജൂൺ 13 ന് വലിയ ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾ, സൈനിക സൗകര്യങ്ങൾ, മിസൈൽ താവളങ്ങൾ, ഇറാനിലെ മുതിർന്ന നേതൃത്വം എന്നിവയായിരുന്നു ഇസ്രയേൽ ആക്രമണത്തിൻ്റെ ലക്ഷ്യങ്ങൾ.

Tags