ഇറാനിലെ ആക്രമണം: അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് നെതന്യാഹു

Netanyahu and Trump's joint press conference canceled
Netanyahu and Trump's joint press conference canceled

അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

tRootC1469263">

യുഎസിന്റെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം. അതേസമയം ഫോര്‍ദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ട്രംപ് യുഎസ് ജനതയെ അഭിസംബോധന ചെയ്യും.
 

Tags