'അടുത്ത പരമോന്നത നേതാവാകാന്‍ ഇറാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു': ട്രംപ്

donald trump

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണെന്ന അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

ഇറാന്റെ അടുത്ത പരമോന്നത നേതാവാകാന്‍ അവിടുത്തെ ഭരണകൂടം തന്നെ ക്ഷണിച്ചെന്ന വിചിത്രവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയുടെ ചടങ്ങിലാണ് ട്രംപിന്റെ വിചിത്രവാദം. 'ഇറാന്റെ പരമോന്നത നേതാവാക്കാനും ചുമതല വഹിക്കാനും ആര്‍ക്കും താത്പര്യമില്ല. അവിടുത്തെ ഭരണകൂടം പരമോന്നത സ്ഥാനമേല്‍ക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു,' ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണെന്ന അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

Tags