കുവൈത്ത് - ഇറാന്‍ തര്‍ക്കം മുറുകുന്നു, പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ പ്രതികരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

AbbasAraghchi

ഇറാനിയന്‍ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ പ്രതികരിക്കുമെന്നുമാണ് പുതിയ മുന്നറിയിപ്പ്.

രാജ്യത്ത് അതിക്രമം നടത്താന്‍ പദ്ധതിയിട്ടെത്തിയ ഐആര്‍ജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാന്‍ തര്‍ക്കം കടുക്കുന്നു. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേര്‍ രക്ഷപ്പെട്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാന്‍ ദ്വീപിലേക്കാണ് മത്സ്യബന്ധന ബോട്ടില്‍ ആറംഗ സംഘമെത്തിയത്. കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേര്‍ രക്ഷപ്പെട്ടു. മെയ് ഒന്നിനായിരുന്നു സംഭവം. രാജ്യത്ത് അതിക്രമത്തിന് പദ്ധതിയിട്ടാണ് സംഘമെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കുവൈത്തില്‍ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉള്‍പ്പടെ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ഇറാന്റെ പ്രതികരണം. 

ഇറാനിയന്‍ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ പ്രതികരിക്കുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഉപയോഗിച്ച ദ്വീപില്‍ വെച്ചാണ് സംഭവമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി.

Tags