ഖമനയിയെ വധിച്ചതിന് പ്രതികാരത്തിനൊരുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും ; യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

donald trump

പ്രോക്സി ഗ്രൂപ്പുകളുള്‍പ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബര്‍ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രോക്സി ഗ്രൂപ്പുകളുള്‍പ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബര്‍ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">

അമേരിക്കന്‍ മണ്ണില്‍ വലിയരീതിയിലുള്ള സൈനിക ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ചില നിര്‍ദിഷ്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഇതിനൊപ്പം സൈബര്‍ ആക്രമണങ്ങളും കരുതിയിരിക്കണമെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

Tags