അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളിയെ വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍ നിന്ന് പിടിയിലായി

international criminal
international criminal

യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനാണ് പിടിയിലായത്

തിരുവനന്തപുരം: കഴിഞ്ഞദിവസം വര്‍ക്കലയില്‍ നിന്ന്  പിടിയിലായത് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളി. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയാണ് ഇയാൾ .  യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനാ(46)ണ് പിടിയിലായത്.

 സിബിഐയുടെ ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന്‍ യൂണിറ്റിന്റെ സഹായത്തോടെ കഴിഞ്ഞദിവസം വര്‍ക്കലയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി വര്‍ക്കലയിലെത്തിയ ഇയാളെ ഒരു ഹോംസ്‌റ്റേയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
 

Tags