രാജ്യത്തെ ജ്യുഡീഷ്യറിയെ അപമാനിച്ചു: ബിബിസിക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി

google news
bbc

അപകീര്‍ത്തിക്കേസില്‍ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് ആസ്ഥാനമായ 'ജസ്റ്റിസ് ഓണ്‍ ട്രയല്‍' എന്ന എന്‍ജിഒ നല്‍കിയ മാനനഷ്ടക്കേസിലാണ് ബിബിസിക്ക് നോട്ടീസ്. 

ഡോക്യുമെന്ററി ഇന്ത്യയെയും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് സമന്‍സ് പുറപ്പെടുവിച്ചത്. കേസ് കൂടുതല്‍ പരിഗണനയ്ക്കായി സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.

'പ്രസ്തുത ഡോക്യുമെന്ററി രാജ്യത്തിന്റെയും ജുഡീഷ്യറിയുടെ പ്രശസ്തിയിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും അപകീര്‍ത്തികരമായ ആക്ഷേപങ്ങളും ജാതി അധിക്ഷേപങ്ങളും ഉന്നയിക്കുന്നു. അനുവദനീയമായ എല്ലാ വഴികളിലൂടെയും ആണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്,' ജസ്റ്റിസ് ദത്ത പറഞ്ഞു. 

ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധി പറഞ്ഞ ഒരു കേസിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബിബിസി ഡോക്യൂമെന്ററി ശ്രമിച്ചു എന്നും അത് ആയുധമാക്കി പലരും സര്‍ക്കാരിനെതിരെയും ജ്യുഡീഷ്യറിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags