നിന്നെ നാറുന്നു എന്ന് മുഖത്ത് നോക്കി അധിക്ഷേപം ; യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം
ക്യാമ്പസിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് അപരിചിതയായ യുവതി അപമാനിക്കുന്ന പരാമര്‍ശം നടത്തിയതെന്ന് കാമാക്ഷി എന്ന വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
യുകെയിലെ പ്രശസ്തമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായതായി ആരോപണം. ക്യാമ്പസിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് അപരിചിതയായ യുവതി അപമാനിക്കുന്ന പരാമര്‍ശം നടത്തിയതെന്ന് കാമാക്ഷി എന്ന വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കാമാക്ഷി ദുരനുഭവം തുറന്നുപറഞ്ഞത്. നിന്നെ നാറുന്നു എന്നായിരുന്നു യുവതിയുടെ അധിക്ഷേപം. പ്രതികരിക്കും മുമ്പ് യുവതി കടന്നുകളഞ്ഞെന്നും താന്‍ മരവിച്ചുപോയെന്നും അവര്‍ വ്യക്തമാക്കി.
സന്തോഷത്തോടെ ഷോപ്പിങ്ങിനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ദുരനുഭവം . കടയ്ക്കുള്ളില്‍ വെള്ളക്കാരിയായ യുവതി അടുത്തെത്തി അധിക്ഷേപിക്കാന്‍ തുടങ്ങിയെന്നും ആദ്യം കാര്യമാക്കിയില്ലെന്നും കാമാക്ഷി പറഞ്ഞു. പിന്നീട് വീണ്ടം അടുത്തെത്തി ദുര്‍ഗന്ധമാണഎന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് കാമാക്ഷി പറയുന്നു. സംഭവ സമയത്ത് അച്ഛന് ഏറ്റവും പ്രിയപ്പെട്ട നേരിയ സുഗന്ധമുള്ള പെര്‍ഫ്യൂമായിരുന്നു താന്‍ ഉപയോഗിച്ചിരുന്നതെന്ന് കാമാക്ഷി വെളിപ്പെടുത്തി.അധിക്ഷേപം കേട്ടതോടെ കടുത്ത വിഷമവും അസ്വസ്ഥതയും അനുഭവപ്പെട്ടു. സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.
ഇത്തരം അനുഭവങ്ങള്‍ കൊണഅട് താന്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനോ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് നിര്‍ത്താനോ തയ്യാറല്ലെന്നും കാമാക്ഷി പറഞ്ഞു.
.jpg)

