ഇന്ത്യ പാക് യുദ്ധം അടുത്ത വര്‍ഷം, എങ്ങനെയും തടയണം ; മുന്നറിയിപ്പ്
അമേരിക്കന്‍ വിദേശകാര്യ നയതന്ത്രജ്ഞരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വര്‍ദ്ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണം 2026 ല്‍ ഇന്ത്യ പാക് യുദ്ധമുണ്ടായേക്കാമെന്ന് യുഎസ് തിങ്ക് താങ്ക് റിപ്പോര്‍ട്ട്. ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലിന്റെതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശകാര്യ നയതന്ത്രജ്ഞരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളായും അസ്വസ്ഥത ഉടലെടുക്കാനുള്ള അടിസ്ഥാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധ്യമാകുന്നത്രയും വേഗത്തില്‍ ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ട്രംപ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിക്കുന്നത്.
സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പലപ്പോഴും ട്രംപ് സര്‍ക്കാരിന് കഴിഞ്ഞു. കോംഗോയിലേതും ഗാസാ മുനമ്പിലേതും യുക്രെയിനിലും കംബോഡിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലും പ്രശംസനീയമായ ഇടപെടലുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
.jpg)


